ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ചരിത്രനിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ട് ആദ്യമായി ലോക കിരീടത്തില്‍ മുത്തമിട്ടു. ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോര്‍ഡ്സില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ന്യൂസിലന്റിനെ സ്വന്തം തട്ടകത്തില്‍നിന്നും തട്ടിമാറ്റിയപ്പോള്‍ പിറന്നത് ഒരു ചരിതംകൂടി. ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലൂടെ ചാംപ്യന്മാരായി ഇംഗ്ലണ്ട് ജന്മം നല്കിയ മണ്ണില്‍ നെഞ്ചുവിരിച്ചുനിന്നു. നിശ്ചിത 50 ഓവറില്‍ 241 റണ്‍സ് നേടി ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറിലും ഇരുടീമുകളും 15 റണ്‍സ് വീതം നേടി. എന്നാല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ കണ്ടെത്തിയ ഇംഗ്ലണ്ട് നിയമമനുസരിച്ച് ജേതാക്കളായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ് ആണ് ലോകകപ്പ് ക്രിക്കറ്റിലെ താരം. ബെന്‍ സ്റ്റോകസ്ന് ആണ് കളിയിലെ കേമന്‍.