ധാക്ക: ഐസിസിയുടെ വിലക്കൊന്നും ഇപ്പോള്‍ സിംബാബ്വെയെ ബാധിക്കുന്ന ഒരു പ്രശ്‌നമേയല്ല. വെല്ലുവിളികളെ അതിജയിച്ച് ക്രിക്കറ്റില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ കരുത്തരായി മടങ്ങിവരാനൊരുങ്ങുകയാണ് ടീം. ബംഗ്ലാദേശില്‍ നടക്കുന്ന ട്വന്റി ട്വന്റി ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളിലാണ് താരങ്ങള്‍. മികച്ച പ്രകടനമാണ് തങ്ങള്‍ക്കു മുന്നിലുള്ള ഏക ലക്ഷ്യമെന്നും മറ്റൊന്നും ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും ക്യാപ്റ്റന്‍ ഹാമില്‍ട്ടണ്‍ പറയുന്നു.
ഐസിസി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ നിന്നാണ് സിംബാബ് വെയെ വിലക്കിയിട്ടുള്ളത്. രാജ്യത്തെ സര്‍ക്കാരിന്റെ അനാവശ്യ കൈക്കടത്തലുകള്‍ തടയാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ടീമിനെ ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കിയത്.
അതേസമയം വെള്ളിയാഴ്ച ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ കൂടാതെ അഫ്ഗാനിസ്താനും മത്സരരംഗത്തുണ്ട്.