ഓണക്കാലത്ത് ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് ഇളവു തേടും. ഗതാഗത നിയമ ലംഘനത്തിന് കനത്ത പിഴയീടാക്കുന്നതിനെതിരെ ഭരണപ്രതിപക്ഷത്തുനിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നിയമം നടപ്പിലാക്കുന്നതിന് ഇളവ് തേടി കേന്ദ്രസര്‍ക്കാറിനെ സമീപിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം.
എന്നാല്‍ നിയമലംഘനത്തിനെതിരെ ബോധവത്കരണം നടത്തും. തുടര്‍ നടപടികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമാകും.
അതേ സമയം, ഇപ്പോഴത്തെ ‘ നിയമ ഭേദഗതി ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്ന ആരോപണവും വിമര്‍ശനവും നിലവിൽ ഉയര്‍ന്നിട്ടുണ്ട്. ഓഡിനന്‍സ് അടക്കമുള്ള നിയമമാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുകയാണ്.
ഇതിനായി ഗതാഗതവകുപ്പ് നിയമ വകുപ്പിന് കത്തയച്ചു. നിയമ ഭേദഗതി നടപ്പിലാക്കിയതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.