പാലാ: അമ്പത്തിനാല് വർഷത്തെ മാണിഭരണത്തിന് ‘മാണി’യിലൂടെ തന്നെ അന്ത്യം. എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് പാലായിൽ ചരിത്ര വിജയം.2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
മാണി സി കാപ്പന് 54137 വോട്ടുകൾ ലഭിച്ചപ്പോൾ യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് 51194 വോട്ടുകൾ നേടി. ബി ജെ പി സ്ഥാനാർഥി 18044 വോട്ടുകളാണ് നേടിയത്.
അതേ സമയം മണ്ഡലത്തിൽ ഇതാദ്യമായാണ് എൽഡിഎഫ് ജയിക്കുന്നത്.
പത്ത് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നിട്ടുനിന്നപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യു.ഡിഎഫിനെ തുടച്ചത്.
അതേസമയം, 2016ല്‍ ലഭിച്ച തിരഞ്ഞെടുപ്പിന്റെ വോട്ടുവിഹിതത്തിന്റെ അടുത്തുപോലും ബി.ജെപിക്ക് ഇത്തവണ എത്താന്‍ കഴിഞ്ഞില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സര്‍വേകളില്‍ മുന്‍തൂക്കം. സര്‍വേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന് കാഴ്ചവച്ചത്.