കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. രാവിലെ ആറുമണിയോടെ മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.