ജനീവ: ജമ്മുകശ്മീര്‍ ഇന്ത്യയുടേതെന്ന് പറഞ്ഞ് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാഹ് മഹ്മൂദ് കുറേഷി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സംബന്ധിക്കാനെത്തിയ പാക് വിദേശകാര്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജമ്മു ഇന്ത്യയുടേതാണെന്ന പരാമര്‍ശം നടത്തിയത്.

പ്രദേശത്ത് ജനജീവിതം സാധാരണമായി എന്നു തോന്നി്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാല്‍ സാധാരണ നിലയിലാണെങ്കില്‍ എന്തുകൊണ്ട് വിദേശമാധ്യമങ്ങളെയും സംഘടനാ പ്രതിനിധികളെയും എന്‍.ജി.ഒകളെയും ജമ്മു കശ്മീരിലേക്ക് അടുപ്പിക്കുന്നില്ല. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരും.

ഇന്ത്യ ഇക്കാര്യത്തില്‍ നുണ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളില്‍ പാക് വിദേശകാര്യ മന്ത്രിക്കെതിരേ ട്രോളുകയാണ് ഉപഭോക്താക്കള്‍.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയത് യു.എന്നില്‍ ഉന്നയിക്കാന്‍ ജനീവയില്‍ എത്തിയതായിരുന്നു അദ്ദേഹം,