UnlockMedia | Kerala's Best News Portal

ട്രാന്‍സ്‌ജെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോമിലേക്കുള്ള വഴി തടസപ്പെടുത്തി; നിരാഹാരമിരുന്ന് ബിന്ദു അമമ്മിണി

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോമിലേക്കുള്ള വഴി തടസപ്പെടുത്തിയതിനെതിരേ ട്രാന്‍സ്‌മെന്‍ സുഹൃത്ത് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിന്ദു അമ്മിണി നിരാഹാരമാരംഭിച്ചു.

കോഴിക്കോട് ഫാറൂഖ് കോളജിനടുത്ത് തന്റെ ട്രാന്‍സ്‌ഡെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോമിലേക്കുള്ള വഴി തടസപ്പെടുത്തിയതില്‍ ട്രാന്‍സ്‌മെന്‍ കിരണ്‍ വൈലാശേരി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയിന്മേല്‍ ഇതുവരെയും യാതൊരു നടപടിയുമായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സാമൂഹ്യപ്രവര്‍ത്തക അഡ്വ. ബിന്ദു അമ്മിണി നിരാഹാമാരംഭിച്ചത്.

സംഭവത്തില്‍ ഫറോക്ക് പൊലീസ് സ്റ്റേഷന്‍, ആര്‍ഡിഒ, കലക്ടര്‍, വില്ലേജ് ഓഫിസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി, പ്രൊജക്ട് ഓഫീസര്‍ ട്രാന്‍സ്‌ജെന്ഡര്‍ സെല്‍ തുടങ്ങിയവര്‍ക്കായിരുന്നു പരാതി നല്‍കിയിരുന്നത്.

Exit mobile version