ന്യൂഡല്‍ഹി: ഡി.കെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി അഞ്ചുദിവസത്തേക്കുകൂടി നീട്ടി. ശിവകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നും കസ്റ്റഡി കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ചാണ് കസ്റ്റഡ് കാലാവധി അഞ്ചു ദിവസത്തേക്കു കൂടി നീട്ടിയത്.
സെപ്റ്റംബര്‍ മൂന്നിനാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡി ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം ചൊവ്വാഴ്ച ശിവകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കണക്കില്‍പെടാത്ത സ്വത്ത് കണ്ടെത്തി എന്നാരോപിച്ച് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്.