മുംബൈ: കോണ്‍ഗ്രസ് നേതൃത്തിനെതിരേ കടുത്ത ആരോപണമുന്നയിച്ച് നടി ഊര്‍മിള മാതോംഡ്കര്‍ രാജിവച്ചു. നേതൃനിരയില്‍ ചേരിപ്പോര് രൂക്ഷമാണെന്നും നേതാക്കള്‍ക്കിടയില്‍ ഐക്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചത്.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ മണ്ഡലത്തില്‍നിന്ന് മത്സരിച്ച ഇവര്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വീനര്‍മാരുടെ ദയനീയ പ്രകടനമാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് അവര്‍ പറഞ്ഞിരുന്നു.