നേപ്പാള്‍: നേപ്പാളിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരില്‍ മൂന്ന് മലയാളികളും. കഠ്മണ്ഡുവിലേക്ക് പോകുന്ന വഴിയില്‍ സെല്ലരിയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് 12 അംഗ സംഘം കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ ഇതുവരെ ആരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയില്ലെന്ന് ഇവര്‍ പറഞ്ഞു. തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സമൂഹമാധ്യമത്തില്‍ വിഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. കൂറ്റന്‍പാറകള്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
രണ്ടു ദിവസമായി ഇവര്‍ ബസിലാണ് കഴിച്ചു കൂട്ടിയത്.
കെ.പി മുഹമ്മദ് മുസ്തഫ, ടി. കാസിം ചെറൂപ്പ, റാഷിദ് സെല്ലറിയില്‍ എന്നിവരാണ് കുടുങ്ങി കിടക്കുന്നത് . ഇവര്‍ എവറസ്റ്റ് കയറി തിരിച്ചു വരുന്ന വഴിയില്‍ കഠ്മണ്ഡുവിലേ സെല്ലരിയിലാണ് കുടുങ്ങിയത്. ഇവരെ രക്ഷിക്കാന്‍ അധികൃതര്‍ പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.