കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക.
ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന. ഹൈക്കോടതിയില്‍ ടി ഒ സൂരജ് നല്കിയ സത്യവാങ്മൂലം വിജിലന്‍സ് വിശദമായി പരിശോധിക്കും.