പാലാ: പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ എക്‌സിറ്റ്‌പോള്‍ നടത്തുന്നതും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്‌ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചു.
പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സര്‍വേയും തിരഞ്ഞെടുപ്പ് സര്‍വേ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ 21 വൈകുന്നേരം ആറ് മുതല്‍ 23 വൈകുന്നേരം ആറ് വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്