അന്‍വര്‍ റഷീദ് സംവിധാനത്തിൽ പിറവിയെടുക്കുന്ന ‘ട്രാൻസി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ക്രിസ്മസിന് ചിത്രം റിലീസാകും. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഫഹദ് ഫാസിലിനെ നായനാക്കി അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. സൈക്കഡലിക് അന്തരീക്ഷത്തില്‍ ഫഹദ് ഫാസില്‍ നില്‍ക്കുന്ന ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക്.
എന്നാൽ
ഫഹദിന്റെ കഥാപാത്രത്തെ സംബന്ധിച്ചോ പ്രമേയത്തെക്കുറിച്ചോ ഇതുവരെ പുറത്തറിഞ്ഞിട്ടില്ല. . കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലും ആംസ്റ്റര്‍ഡാമിലുമായാണ് സിനിമ ചിത്രീകരിച്ചത്. സെപ്തംബര്‍ ആദ്യവാരം ആംസ്റ്റര്‍ഡാമില്‍ ഫൈനല്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി പാക്കപ്പ് ആയതായി നേരത്തെ ഫഹദ് പോസ്റ്റ് ചെയ്തിരുന്നു.