മംഗളൂരു: നരേന്ദ്ര മോദിയുടെ ഭരണനടപടികളില്‍ പ്രതിഷേധിച്ച് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടി രാജിവച്ചു. ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മിഷണര്‍ ശശികാന്ത് സെന്തിലാണ് രാജിവച്ചത്.
രാഷ്ട്രത്തിന്റെ വൈവിധ്യമാര്‍ന്ന ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായി സേവനം നടത്താന്‍ എന്റെ നീതി ബോധം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ പോലും വരുംനാളുകളില്‍ കടുത്ത വെല്ലുവിളികളെയാണ് നേരിടാന്‍ പോകുന്നത്. ഇത്തരം സാഹചര്യത്തില്‍ എല്ലാവരുടെയും നന്മക്കായി സിവില്‍ സര്‍വിസില്‍നിന്ന് പുറത്തുവരുന്നതാണ് നല്ലതെന്ന് കരുതുന്നതായും അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നു.