ദുബായ്: ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സുരിക്ക് യു.എ.ഇയുടെ ഉന്നത പുരസ്‌കാരം ലഭിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനാണ് ഓര്‍ഡര്‍ ഓഫ് സായിദ് 2 ഫ്സ്റ്റ് ക്ലാസ് ബഹുമതി ഇന്ത്യന്‍ സ്ഥാനപതിയെ തേടിയെത്തിയത്. ഇറ്റാലിയന്‍ സ്ഥാനപതി ലിബോറിയോക്കും ഇതേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ ഇഹ് യാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം നവ്ദീപ് സംഗ് സൂരി ഏറ്റുവാങ്ങി. അതേസമയം ഈയടുത്ത് സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ സ്ഥാനപതിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയ രീതിയും പ്രവര്‍ത്തനങ്ങളും പുരസ്‌കാര ദാന ചടങ്ങില്‍ യു.എ.ഇ പ്രസിഡന്റ് എടുത്തുപറഞ്ഞു. 2016 ഒക്ടോബറിലാണ് നവ്ദീപ് സിംഗ് സൂരി ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുന്നത്. നിലവിലെ ഇസ്രായേല്‍ സ്ഥാനപതി പവന്‍ കുമാറായിരിക്കും യു.എ.ഇയുടെ പുതിയ സ്ഥാനപതിയായി ചുമതലയേല്‍ക്കുക.