UnlockMedia | Kerala's Best News Portal

യു.എ.പി.എ: വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ചു

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ വിദ്യാർഥികൾ നൽകിയ ജാമ്യാപേക്ഷ തള്ളി. അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്.

യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ
കേസിൽ പിടിച്ചെടുത്ത തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. യു.എ.പി.എ വകുപ്പുകൾ ചുമത്തിയത് തെളിവുകളാടെയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

Exit mobile version