ന്യൂഡല്‍ഹി: ജമ്മുകശ്മിർ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരേ രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഡല്‍ഹി പൊലിസ് കേസെടുത്തു,
കശ്മീരിന്റ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതിനെ തിരേ നേരത്തെ ഷെഹ്ലറാഷിദ് രംഗത്തു വന്നിരുന്നു. ട്വിറ്ററിൽ കേന്ദ്ര സർക്കാരിനെ വിഷയത്തിൽ വിമർശിക്കുകയും ചെയ്തിരുന്നു, ഇതിന്റെ പേരിലാണ് ഡൽഹി പ്രത്യേക സെൽ കേസെടുത്തത്, രാജ്യദ്രോഹം,പ്രകോപനമുണ്ടാക്കല്‍, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കൽ, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
‘സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു’ തുടങ്ങിയ കാര്യങ്ങൾ അവർ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു,
അതേ സമയം, രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് നടക്കുന്നത്.