ബാലരാമപുരം:പൗരത്വ നിഷേധത്തിനെതിരെ വേറിട്ട സമരവുമായി നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ. പൗരത്വ നിയമ ഭേദഗതിക്കെതിരേ ബാലരാമപുരത്ത് ഇന്നലെ തുടങ്ങിയ രാപ്പകൽ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടന്ന് വരുന്ന പൗരത്വ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ നേതൃത്വം നൽകിയ സാംസ്കാരിക പ്രതിരോധ പ്രകടനം ഏറെ ശ്രദ്ധേയമായി.
കേന്ദ്ര ബി.ജെ.പി ഭരണകൂടത്തിന്റെ പ്രതീകാത്മമായി രണ്ട് കഴുതകളെയും ബന്ധനത്തിലായ മുസ് ലിം പൗരനെയും ചിത്രീകരിച്ചു കൊണ്ടാണ് പ്രകടനം വേറിട്ട് നിന്നത്. പൗരത്വ നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെയും ചന്ദ്രശേഖർ ആസാദിന്റെ മോചനവും യു.പി മുഖ്യമന്ത്രി യോഗിയുടെ രാജിയും ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി മുന്നേറിയ പ്രകടനത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
ഒറ്റയാൾ പോരാളി സലീം പഴയകട, ഉമർ ഫാറൂഖ്, ശബീർ, ഹലീൽറഹ്മാൻ ഫഖീർഖാൻ, എ.എം നദ് വി എന്നിവർ നേതൃത്വം നൽകി.