.തിരുവനന്തപുരം: സാലറി ചലഞ്ചിനു ബദല്‍ സംവിധാനവുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ത്ത് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ ഒരുമാസത്തില്‍ ആറു ദിവസത്തെ ശമ്പളമായിരിക്കും പിടിക്കുക.
ഇതുതന്നെ അഞ്ച് മാസമായി പിടിക്കാനാണ് ധാരണയായത്. എന്നാല്‍ വിഷയത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും ഇളവുണ്ടാകില്ല. ഇരുപതിനായിരത്തില്‍ താഴെ ശമ്പളം വാങ്ങുന്ന പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ഇളവു നല്‍കും.
മന്ത്രിമാരുടെയും ബോര്‍ഡ് കോര്പറേഷന് ചെയര്മാന്മാരുടെയും എം.എല്‍.എമാരുടെയും ശമ്പളത്തില്‍ നിന്ന് 30 ശതമാനം ഒരുവര്‍ഷത്തിനുള്ളില്‍ സ്വരൂപിക്കാനും തീരുമാനമുണ്ട്. എന്നാല്‍ പിടിച്ചെടുക്കുന്ന തുക സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന അവസരത്തില്‍ തിരിച്ചുനല്‍കാനും ഉത്തരവുണ്ട്.