ബം​ഗ​ളൂ​രു: അ​സു​ഖ​ബാ​ധി​ത​യാ​യ മാ​താ​വി​നെ കാണാൻ അ​നു​മ​തി ആവശ്യപ്പെട്ട് ന​ൽ​കിയ സക്കറിയയുടെ ഹരജി പ്രത്യേക കോടതി തള്ളി. ബം​ഗ​ളൂ​രു സ്​​ഫോ​ട​ന​കേ​സിൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ജയിലിൽ കഴിയുകയാണ് സക്കറിയ.

ജ​മ്മു-​ക​ശ്​​മീ​രി​ലെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി ത​ള്ളി​യ​ത്. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ സ​ക​രി​യ്യ 2008ൽ ​ന​ട​ന്ന ബം​ഗ​ളൂ​രു സ്​​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​ണ്. 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​ണ്. മാതാവ് ബി​യ്യു​മ്മ​യെ കാണാൻ അ​നു​മ​തി തേ​ടി​യാ​ണ്​ സ​ക​റിയ്യ ജാ​മ്യ​ഹ​ര​ജി ന​ൽ​കി​യിരുന്നത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും സ​ക​രി​യ്യ​ക്ക്​ അ​ക​മ്പ​ടി​യേ​കാ​ൻ പൊ​ലീ​സു​കാ​രെ ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​തി​നാ​ൽ  ജാ​മ്യം ന​ൽ​കാ​നാ​വി​ല്ലെ​ന്നും പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി ജ​ഡ്​​ജി സ​ദാ​ശി​വ എ​സ്. സു​ൽ​ത്താ​ൻ​പു​രി പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ അ​തി​ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്​. പൊ​ലീ​സു​കാ​രെ മു​ഴു​വ​ൻ ന​ഗ​ര​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്​ നി​യോ​ഗി​ച്ച​തി​നാ​ൽ പ്ര​തി​യു​ടെ സു​ര​ക്ഷ​ക്കാ​യി പൊ​ലീ​സു​കാ​രെ അ​ക​മ്പ​ടി​യാ​യി അ​യ​ക്കാ​നാ​വി​ല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.