ഹൈദരാബാദ്: പ്രതികളാരായാലും വെറുതെവിടാന്‍ തെലങ്കാനാ പൊലിസ് ഒരുക്കമല്ല, മൃഗമാണെങ്കില്‍ പൊലും കുറ്റം ചെയ്താന്‍ അറസ്റ്റ് ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. തെലങ്കാനയിലെ ഹുസുരാബാദിലാണ് മരത്തൈകള്‍ തിന്നുനശിപ്പിച്ചെന്ന ‘ഭീകര കുറ്റത്തിന്’ ആടുകളെ അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ ഹുസുരാബാദിലാണ് വിചിത്രമായ അറസ്റ്റ് നടന്നത്.
നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിക്കുന്നുവെന്ന സേവ് ദി ട്രീ അസോസിയേഷന്റെ പരാതിയിലാണ് ആടുകളെ അറസ്റ്റിലായത്. 900 ചെടികളാണ് നഗരത്തില്‍ ഇവര്‍ നട്ടുപിടിപ്പിച്ചത്. ആടുകള്‍ ചെടി തിന്നുനശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സംഘടനയുടെ പ്രതിനിധികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.