മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20ല്‍ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് എടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കെ വിജയം നേടുകയായിരുന്നു. ക്യാപ്റ്റന്‍ കോഹ് ലിയാണ് ടോപ് സ്‌കോറര്‍. പുറത്താകാതെ 72 റണ്‍സാണ് അടിച്ചെടുത്തത്.
ശിഖര്‍ ധവാന്‍ 40 റണ്‍സുമെടുത്തു. ഇന്ത്യക്കായി ദീപക് ചാഹര്‍ രണ്ടും ജഡേജ,പാണ്ഡ്യ, നവദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 37 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍