തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമി ആന്‍ഡ് ഫിലിം സൊസൈറ്റിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരം മലയാള ചലച്ചിത്രമായ തമാശയിലെ ചിന്നു ചാന്ദ്‌നി ഏറ്റുവാങ്ങി. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം സമൂഹത്തിന്റെ ബോഡി പൊളിറ്റിക്‌സിനെ, പൊതുസമൂഹത്തിലും സൈബര്‍ ഇടങ്ങളിലും കൂടിക്കൂടിവരുന്ന ബോഡി ഷെയിമിങ് എന്ന പ്രവണതയെ വിമര്‍ശിക്കുന്നതായിരുന്നു.

എന്നാല്‍ ആത്മവിശ്വാസം കൊണ്ടു മാത്രം സ്‌ക്രീനില്‍ നിറഞ്ഞ ചിന്നു ചാന്ദ്‌നിയാണ് കഥാപാത്രം മലയാള ചലച്ചിത്ര രംഗത്തെ പുതിയ രംഗമായിരുന്നു കൊണ്ടുവന്നത്. മലയാളി ഇതുവരെ കണ്ട നായികാസങ്കല്‍പ്പങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ചിന്നുവെന്ന കഥാപാത്രം.

ഇന്നലെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 20,000രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

മറ്റു അവാര്‍ഡ് നേടിയവര്‍: വത്സന്‍ മഠത്തില്‍ (വിദ്യാഭ്യാസം), ഷാഹുല്‍ ഹമീദ് (മനുഷ്യാവകാശം), നര്‍ഗീസ് ബീഗം (ജീവകാരുണ്യം), സി.എച്ച്. ഇബ്രാഹിംകുട്ടി (വിദ്യാഭ്യാസം), ജയനാരായണന്‍ (സാമൂഹ്യസേവനം) എന്നിവര്‍ അര്‍ഹരായി. ഉയരെ ആണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍: ശ്യാമപ്രസാദ് (ചിത്രം: ഒരുഞായറാഴ്ച). മികച്ച നടന്‍: ഇന്ദ്രന്‍സ് (വെയില്‍മരങ്ങള്‍).