ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍ വിട്ടു. 24 വരെയാണ് കസ്റ്റഡി കാലാവധി. ഇതോടെ തിഹാര്‍ ജയിലില്‍ ഇനി കിടക്കേണ്ടി വരില്ല. കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ പ്രത്യേക സൗകര്യങ്ങള്‍ വേണമെന്ന പി. ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം, വെസ്റ്റേണ്‍ ടോയ്‌ലെറ്റ്, പ്രത്യേക മുറി എന്നിവ വേണമെന്നായിരുന്നു കോടതിയോടെ ചിദംബരം ആവശ്യപ്പെട്ടത്. അതേസമയം കുടുംബാംഗങ്ങള്‍ക്ക് സന്ദര്‍ശനാനുമതിയും നല്‍കും. കേസില്‍ ഒരുമാസത്തിലേറെ ചിദംബരം തിഹാര്‍ ജയില്‍ കഴിഞ്ഞിരുന്നു.