പാലക്കാട്: സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിനീഷ് ബാസ്റ്റിന്‍ ലൈവിലൂടെ രംഗത്തെത്തി, ജീവിതത്തില്‍ ഏറെ അപമാനിതനായ ദിവസമായിരുന്നു ഇന്നലെ. ഇതുവരെ താന്‍ ഉറങ്ങിയിട്ടില്ല. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. അനില്‍ രാധാകൃഷ്ണനെ ഇഷ്ടപ്പെടുന്ന ആളാണു താന്‍.

എവിടെ കണ്ടാലും ചിരിച്ച് കെട്ടിപ്പിടിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങലില്‍ പ്രചരിക്കുന്ന വീഡിയോ നാലുമാസം മുമ്പുള്ളതാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പെരുമാറിയത്. ഞാന്‍ സത്യം മാത്രമാണ് പറയുന്നത്.ഇന്നലെ ഉറങ്ങിയിട്ടില്ല, എന്റെ കണ്ണകള്‍ നോക്കൂ. അനിലേട്ടന്റെ പടത്തില്‍ ചാടിക്കയറി അഭിനയിക്കില്ല. ജനങ്ങള്‍ കൂടി പറയട്ടേ. എന്നിട്ടേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ-ബിനീഷ് ബാസ്റ്റിന്‍ ലൈവില്‍ പറഞ്ഞു.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്കിടെയായിരുന്നു സംഭവം. ബിനീഷ് ബാസ്റ്റിനെ ചീഫ് ഗസ്റ്റായി വിളിച്ചിരുന്നു. എന്നാല്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് കോളേജിലെ പ്രിന്‍സിപാളും എസ്.എഫ്.ഐ യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തുകയുണ്ടായി. ഉദ്്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് ബിനീഷ് വന്നാല്‍ മതിയെന്ന് പറഞ്ഞു.

 

 

മാഗസിന്‍ റിലീസിങ്ങിന് വരാമെന്നേറ്റ അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന ഫിലിം ഡയറക്ടര്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് കാരണം പറഞ്ഞത്. എന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് അനില്‍ പറഞ്ഞതായും അവര്‍ ബിനീഷിനെ അറിയിക്കുകയായിരുന്നു.