കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്.സി ക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്ഢ്യമേകിക്കൊണ്ട് കേരളത്തില്‍ വ്യത്യസ്ത വിദ്യാര്‍ത്ഥി സംഘടനകൾ സംയുക്ത പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ തന്നെ, ഇത്തരം ഒരുമിച്ച് നിന്ന് കൊണ്ടുള്ള പ്രക്ഷോഭ പരിപാടികളെ മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും പിന്തുണക്കമെന്നും മുസ്ലിം വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് ചേര്‍ന്ന ആലോചനാ യോഗത്തില്‍ ഐ.എസ്.എഫ്, എസ്.ഐ.ഒ,എം.എസ്.എം എന്‍.എസ്.എല്‍, കാമ്പസ് ഫ്രണ്ട് എന്നീ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. തുടര്‍ ആലോചനകള്‍ക്കായി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.
നദ്വത്തുൽ ഉലമ അലുംനി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുബീനുൽ ഹഖ് നദ്വി കൺവീനറും സിറാജുദ്ദീൻ നദ്വി അയ്യായ ചെയർമാനും വിവിധ സംഘടന പ്രതിനിധികളായ ബിനാസ് ടി.എ(sio ) ഇത്തിഹാദ് സലഫി (msm Kerala ), ഹബീബ് റഹ്മാൻ ( NSL), അബ്ദുൽ ഹാദി (campus front), ഉസ്മാൻ കാച്ചടി ( ISF), ജനീഷ് ( MSM Kerala- markazu dawa) ബിലാൽ നദ് വി(ജoഇയത്തേ ഉലമാ ഹിന്ദ് ) ജാസിർ നദ് വി,റഷാദ് നദ്വി തുടങ്ങിയവർ എക്സിക്യൂട്ടീവ് മെമ്പർമാരുമായുള്ള മുസ്ലിം വിദ്യാർത്ഥി സംഘടന കോഡിനേഷൻ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകൃതമായത്.
നദ്വത്തുൽ ഉലമ അലുംനി അസോസിയേഷൻ കേരളയാണ് മീറ്റിംങ്ങിന് നേതൃത്വം വഹിച്ചത്.ചടങ്ങിൽ വിദ്യാർത്ഥി നേതാക്കൾക്ക് പുറമേ മുബീനുൽ ഹഖ് നദ് വി , സിറാജുദ്ദീൻ നദ്വി, അബ്ദുൽ മജീദ് നദ്വി, റഷാദ് നദ്വി എന്നിവർ സംസാരിച്ചു