ഡൽഹി: ഡൽഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് അറസ്റ്റു വരിച്ചു. പ്രതിഷേധിക്കുന്നവരെ ബലമായി ഒഴിപ്പിക്കാൻ പൊലീസിന്റെ ശ്രമം. ഏതു സമയവും പ്രക്ഷുബ്ധമായേക്കാവുന്ന സാഹചര്യത്തിൽ അഭിഭാഷകൻ മഹ്മൂദ് പ്രാച ചന്ദ്രശേഖറുമായി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. തുടർന്ന് അറസ്റ്റ് വരിക്കുകയായിരുന്നു. പുലർച്ചെ രണ്ടോടെയായിരുന്നു അറസ്റ്റ്.

മുസ് ലിംകൾക്ക് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് അറസ്റ്റിന് തൊട്ടുമുമ്പ് ആസാദ് പറഞ്ഞു. പോരാട്ടം അവസാനിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അൽപം മുമ്പ് അത്ര ശുഭകരമല്ലാത്ത വാർത്തയായിരുന്നു പുറത്തുവന്നത്. ഡൽഹി ജുമാ മസ്ജിദിനു നേരെ പൊലീസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് പ്രതിഷേധക്കാർ പറയുന്നു. ഇതിനിടെയാണ് ചന്ദ്രശേഖർ ആസാദ് അറസ്റ്റ് വരിച്ചത്. ഡൽഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധക്കാർ ശാന്തരാണെങ്കിലും പൊലിസ് അതിക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് മുന്നറിയിപ്പ് നൽകിയതായും അറിയുന്നു.
അതേ സമയം പൊലീസ് മുസ്ലിംകൾക്കെതിരേ എന്തും ചെയ്യാൻ മടിക്കില്ലെന്ന് അറസ്റ്റ് ചെയ്യവെ ആസാദ് പറഞ്ഞു.