പാലക്കാട്: പാലക്കാട് ജില്ലയിലെ ഉള്‍വനമായ അഗളി മഞ്ചിക്കണ്ടി വനമേഖലയില്‍ നടന്ന മാവോയിസ്റ്റ് കൊല വ്യാജ ഏറ്റുമുട്ടല്‍ മൂലമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. ഏറ്റുമുട്ടല്‍ നടന്നുവെന്ന് പറയുന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശ്ചര്യം തോന്നുന്നു. വളരെ അദ്ഭുതം തോന്നുന്നു. ഇവിടെ ഒന്നും കാണുന്നില്ല. ഏറ്റുമുട്ടല്‍ നടന്നതിന്റെ ലക്ഷണവുമില്ല.

മുഖ്യമന്ത്രി പച്ചകള്ളം പറഞ്ഞ് ജനത്തെ കബളിപ്പിക്കുകയാണ്. ഇതിന്റെ തിരക്കഥ പിണറായിയുടെ തലയില്‍നിന്ന് വന്നതാണ്. അസംബന്ധമായ നാടകമാണ്. ഇതുപോലുള്ള പല കൂട്ടക്കൊലകളും നടത്തുന്ന ഡി.ജി.പി നാളെ പൊതുസമൂഹത്തോട് മാപ്പുപറയേണ്ടി വരും. ഇവിടെ യാതൊരു തരത്തിലുള്ള സംഘട്ടനത്തിന്റെയും ലക്ഷണമില്ല. ചെങ്കുത്തായ സ്ഥലത്ത് എങ്ങനെ സംഘട്ടനം നടക്കും.

കീഴടങ്ങാന്‍ മാവോയിസ്റ്റുകളെ വകവരുത്തിയതാണെന്ന് സംശയിക്കുന്നു. ഈ ഒരു വാസ്തവം ജനത്തെ അറിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവസാസ്തവമാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. വാളയാര്‍ കേസ് സംഭവം വഴിതിരിച്ചുവിടാനാണ് ഈ ഒരു വ്യാജ ഏറ്റുമുട്ടലെന്നും സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷേണം നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.