ഡല്‍ഹി: രാജ്യത്ത് തടങ്കല്‍ പാളയമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് തെളിഞ്ഞതിന് പിന്നാലെ നുണപ്രചാരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ എന്‍.സി.ആറും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്ന പ്രസ്താവനയാണ് അമിത് ഷായ്ക്ക് തിരിച്ചടിയായത്.

2014ല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു കേരളത്തില്‍ നിന്നുള്ള സി.പി.എം എം.പി സീമയ്ക്ക് നല്‍കിയ മറുപടിയാണ് അമിത് ഷായുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. എന്‍.പി.ആര്‍ എന്‍.സി.ആറിന്റെ ആദ്യനടപടിയൊണ് അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മറുപടി നടല്‍കിയത്. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രിക്ക് പിന്നാലെ ആഭ്യന്തര മന്ത്രിയും വ്യാജപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെ് ഇവര്‍ പറയുന്നു.

അതേസമയം എന്‍.സി.ആറിനെ കുറിച്ച് ചര്‍ച്ചയൊന്നുമുണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇക്കാര്യത്തില്‍ കടുത്ത നിലപാടെടുത്തിരുന്നു അമിത്ഷാ. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുമെന്നായിരുന്നു അന്നു പറഞ്ഞത്. വിഷയത്തില്‍ അമിത്ഷാ മലക്കം മറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായ പരിഹാസമാണ് നിറഞ്ഞുനില്‍ക്കുത്. എന്നാല്‍ ഇപ്പോഴുള്ള മലക്കംമറിച്ചില്‍ പുതിയ നീക്കത്തിലേക്കുള്ള ശ്രമങ്ങളാണെും പറയപ്പെടുന്നു.