പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ വീണ്ടും മാവോവാദികളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടി. ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോവാദി കൂടി കൊല്ലപ്പെട്ടെന്ന് സൂചന. കര്‍ണാടക സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് അറിയുന്നു. കഴിഞ്ഞദിവസം തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടിയ ഏഴംഗസംഘത്തില്‍ ഇന്ന് കൊല്ലപ്പെട്ടെന്ന് പറയുന്ന മണിവാകസന് ഉണ്ടെന്ന് നേരത്തെ പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം. കഴിഞ്ഞദിവസം കൊല്ലപ്പെട്ട മാവോവാദികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവച്ചു. ഏറ്റുമുട്ടല്‍ നടന്ന വനമേഖലയിലേക്ക് കൂടുതല്‍ സോനാംഗങ്ങളെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ അട്ടപ്പാടി താവളംഊട്ടി റോഡില്‍, പ്രധാന റോഡില്‍നിന്ന് ഏഴു കിലേ!ാമീറ്റര്‍ അകലെ മേലെ മഞ്ചിക്കണ്ടി ഊരിന് സമീപത്തായി നടന്ന ഏറ്റുമുട്ടലില്‍ കര്‍ണാടക ചിക്മംഗളൂരു സ്വദേശികളായ സുരേഷ്, ശ്രീമതി, തമിഴ്നാട് സ്വദേശി കാര്‍ത്തിക് എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവരെ പിടികൂടുന്നതിനായി തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ തുടരുകയാണ്.