പാലക്കാട്: സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് ബിനീഷ് ബാസ്റ്റിന്‍. ഞാന്‍ അവിടെ ചെന്നപ്പോള്‍ ഗസ്റ്റ് ഗസ്റ്റ് റൂമിലിരിക്കാന്‍ പറഞ്ഞു. അതിനിടെയാണ് യൂണിയന്‍ ഭാരവാഹികള്‍ വന്നത്. ആ കോളേജില്‍ എസ്.എഫ്.ഐആ ചെയര്‍മാന്‍ ആണെന്ന് തോന്നുന്നു, ചെയര്‍മാനും എന്റെ കൂടെ നിന്നില്ല. ഞാന്‍ പറഞ്ഞു, എനിക്ക് മൈക്കൊന്നും വേണ്ട. ഞാന്‍ സഖാവാണ്, നിങ്ങള്‍ എസ്.എഫ്.ഐയുടെ ആള്‍ക്കാരല്ലേ? നിങ്ങള്‍ നീതിയുടെ കൂട്ടത്തില്‍ നില്‍ക്കണ്ടേ-ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

”അനില്‍ സാര്‍ പോയിട്ട് പോയാല്‍ മതി, പട്ടിയോട് സംസാരിക്കുന്ന പോലെ! ഇല്ലേല്‍ പോലീസിനെ വിളിക്കും എന്ന് പറഞ്ഞു. നിങ്ങള്‍ പോലീസിനെ വിളിക്ക് എന്ന് പറഞ്ഞു. ഞാന്‍ എന്നെ പ്രതീക്ഷിച്ചിരിക്കുന്നവരെ കാണാന്‍ സ്റ്റേജിലേക്ക് കയറി, തറയില്‍ നിന്ന് വന്ന ഞാന്‍ തറയിലിരുന്നു…എനിക്ക് 30 സെക്കന്റ് സംസാരിക്കണമെന്ന് പറഞ്ഞു, ആരും മൈക്ക് തന്നില്ല.

‘ഞാന്‍ ചൊല്ലിയ കവിത അത് ഞാന്‍ പഠിച്ചുവെച്ച കവിതയല്ല. കണ്ണീരോടെ കുറെ നേരം ആലോചിച്ച് ഞാന്‍ തന്നെ ഉണ്ടാക്കിയ കവിതയാണ്. ഞാന്‍ മെമ്മറിയൊന്നും ഭയങ്കരായിട്ട് ഇല്ലാത്ത ആളാണ്. വെള്ള കടലാസില്‍ കുറിച്ച് വെച്ചിട്ടാണ് ഞാനത് അവിടെ പോയി പറഞ്ഞത്. എനിക്ക് പറയാനുള്ളത് മുഴുവന്‍ ആ കവിതയിലുണ്ട്’

ഈയൊരു കാരണത്താല്‍ എനിക്ക് ഫിലിം ഫീല്‍ഡില്‍, എന്തേലുമൊരു പ്രശ്‌നമുണ്ടെങ്കില്‍ (പുള്ളി ഭയങ്കര പിടിപ്പുള്ള ആളാണ്) അത് പോട്ടേന്ന് വെക്കുള്ളൂ. എന്റെ വീടാണിത്. നാല് വര്‍ഷം മുമ്പ് വിജയ് സാറിന്റെ തെറി റിലീസായപ്പോള്‍, പണി ഉപേക്ഷിച്ചതാണ്. പണിസാധനങ്ങള്‍ എന്റെ കട്ടിലിനടിയിലുണ്ട്, അതുമായി ഞാന്‍ പണിക്കിറങ്ങും. ഞാന്‍ മേസനാണ്, 1200 കൂലിയുണ്ടിപ്പോള്‍. എന്റെ വീട് കഴിയാന്‍ അത് മതി-ബിനീഷ് പറഞ്ഞു.