കൊച്ചി: യുവ സംവിധായകന് പ്രവീണ്‍ കൂട്ടുമഠത്തിന്റെ മലയാളം മ്യൂസിക് വീഡിയോ ആല്‍ബം ‘ബ്ലൂടൂത്ത്’ വെള്ളിയാഴ്ച പുറത്തിറങ്ങും. ജീന്‍ മീഡിയയുടെ ബാനറില്‍ നിര്‍മിച്ച വീഡിയോ ആല്‍ബം വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് യൂട്യൂബില്‍ റിലീസിന് എത്തുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കള്‍ക്ക് മികച്ചൊരു സ്പെഷല്‍ സമ്മാനവുമായാണ് ‘ബ്ലൂടൂത്ത്’ നിങ്ങളുടെ മുന്നിലേക്കെത്തുന്നത്.
സെബി മലയാറ്റൂരാണ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. സരിഗമപാ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന് അശ്വിന് ആണ് ബ്ലൂടൂത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.
കാമറ: ജിനോയ് ഡൊമനിക്, എഡിറ്റിങ്: ബെര്‍ണാള്‍ഡ്, ആര്‍ട്ട് ഡയറക്ടര്‍: സംഗീത് കുമാര്‍ മാര്‍ത്താലി, മേക്കപ്പ്: അനൂപ് കെ.എസ്, വസ്ത്രാലങ്കാരം: പ്രിയ സംഗീത്, അസോസിയേറ്റ് ഡയറക്ടര്‍: വിപിന്‍ ഒറ്റപ്പാലം, പ്രൊഡക്ഷന്‍ കണ്ട്രോളര്: അമല്‍ മുടക്കുഴ, സ്റ്റില്‍സ്: ബിബിന്‍ വര്‍ഗ്ഗീസ്, പരസ്യകല: അജീഷ്.
പുതുമുഖ അഭിനേതാക്കളായ ഗോകുല്‍ തങ്കമണി, അമൃത രാജു, മാസ്റ്റര്‍ ശ്രീപഥ് തുടങ്ങിയവരെയും പുതുമുഖ സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തി യുവസംവിധായകന് പ്രവീണ്‍ കൂട്ടുമഠം ഒരുക്കുന്ന ആല്‍ബം അനുശ്രീ വീഡിയോസ് ആണ് നിങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത്.