തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിലെ പുതിയ താരോദയവും ഭീം ആര്‍മി നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് തിരുവനന്തപുരത്ത് എത്തുന്നു. ഫെബ്രുവരി ഒന്നിനു എസ്.ഡി.പി.ഐ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ പി. അബ്ദുല്‍മജീദ് ഫൈസി അറിയിച്ചു.
അതേസമയം ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് നല്കി. നാലാഴ്ച ഡല്‍ഹി സന്ദര്‍ശിക്കരുതെന്ന വ്യവസ്ഥയിലാണ് ഡല്‍ഹിയിലെ തീസ് ഹസാര്‍ കോടതി ഇളവ് നല്‍കിയത്. ഡല്‍ഹിയില്‍ ചന്ദ്രശേഖര്‍ ആസാദിനുള്ള പരിപാടികളെ കുറിച്ച് 24 മണിക്കൂര്‍ മുമ്പെങ്കിലും ഡി.സി.പി അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള ഡല്‍ഹിയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ആസാദിന് കര്‍ശന ഉപാധികളോടെ നേരത്തേ കോടതി ജാമ്യം നല്‍കിയിരുന്നു. 2019 ഡിസംബര്‍ 21നാണ് ഡല്‍ഹി ജമാ മസ്ജിദില്‍ പ്രതിഷേധത്തിനിടെ ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലാകുന്നത്. 25 ദിവസമാണ് തിഹാര്‍ ആസാദ് ജയിലില്‍ കിടന്നത്.