ഡല്‍ഹി: എന്‍.സി.ഇ.പി കരാറില്‍നിന്നുള്ള പിന്മാറ്റം പ്രതിഷേധം കാരണമാണെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മോദി പിന്‍വാങ്ങിയതിനു കാരണം കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും ശക്തമായ ചെറുത്തുനില്‍പ്പിന്റെ ഫലമായാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല പറഞ്ഞു.
രാജ്യത്തെ കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പാല്പര്യം പണയപ്പെടുത്താനുള്ള ശ്രമം നടക്കാതെ പോയതിന്റെ ക്രഡിറ്റ് തങ്ങള്‍ക്കാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയുമെല്ലാം എന്‍.സി.ഇ.പി കരാര്‍ വരുന്നതോടെ വര്‍ധിക്കും. ഇതിനു തടയിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്ന-സുര്‍ജേവാല പ്രതികരിച്ചു.