തൃശൂര്‍: കഞ്ചാവുമായി പിടിയിലായ രഞ്ജിത് മരിച്ച സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കും. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തുക. എക്‌സൈസ് സംഘത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നതെങ്കിലും യുവാവിനെ മര്‍ദിച്ച പ്രിവന്റീവ് ഓഫിസര്‍ക്കെതിരേയും സിവില്‍ ഓഫീസര്‍ക്കെതിരേയുമാണ് കേസെടുക്കുക.
അതേസമയം സംഘത്തിലുള്ള ഡ്രൈവറെ സാക്ഷിയാക്കിയാകും കേസ് ഫയല്‍ തയാറാക്കുക. സംഭവത്തിലെ സാക്ഷികശായി എക്‌സൈസ് സംഘം കണ്ടെത്തിയവരില്‍നിന്ന് ശനിയാഴ്ച രാത്രിയും പൊലീസ് മൊഴിയെടുത്തിരുന്നു. അതേസമയം കഞ്ചാവ് കണ്ടെടുത്തതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.