UnlockMedia | Kerala's Best News Portal

രാജ്യത്തെ കൊവിഡ്-19 രോഗബാധിതരുടെ എണ്ണം 14,378 ആയി

WUHAN, CHINA - FEBRUARY 13 2020: Two medical personnel work in the patients' ward in Jinyintan Hospital, designated for critical COVID-19 patients, in Wuhan in central China's Hubei province Thursday, Feb. 13, 2020. The city reported 13,436 new cases of COVID-19 Feb. 12, a big jump after the city combed communities for patients and expanded the capacity to take them in.- PHOTOGRAPH BY Feature China / Barcroft Media (Photo credit should read Feature China/Barcroft Media via Getty Images)

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ്-19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 991 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 14,378 ആയി. 11,906 പേരാണ് രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. 1,992 പേര്‍ക്ക് രോഗം ഭേദമാവുകയോ രാജ്യം വിട്ടുപോവുകയോ ചെയ്തു. 480 പേര്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചു.
മഹാരാഷ്ട്രയയാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുളളത്. സംസ്ഥാനത്ത് ആകെ 3,323 പേര്‍ കൊവിഡ് ബാധിച്ചവരാണ്. 331 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 201 പേര്‍ മരിച്ചു.
ഡല്‍ഹിയാണ് തൊട്ടടുത്ത്, 1,707 രോഗികള്‍. 72 പേര്‍ക്ക് രോഗം ഭേദമായി, 42 പേര്‍ മരിച്ചു.
തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്, 1,323 പേര്‍. 282 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 15 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ 1,229 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 183 പേര്‍ക്ക് രോഗം ഭേദമായി, 11 പേര്‍ മരിച്ചു.
മധ്യപ്രദേശില്‍ 1,310 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 69 പേര്‍ക്ക് രോഗം ഭേദമായി. അത്ര തന്നെ പേര്‍ മരിച്ചു.

Exit mobile version