28 മലയാളി നഴ്സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും രോഗം
പൂനെ: മുംബൈയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. ആശങ്ക ഉയര്‍ത്തി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ. ജസ്ലോക് ആശുപത്രിയില്‍ 26 മലയാളി നഴ്‌സുമാരടക്കം 31 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരില്‍നിന്നാണ് 26 പേര്‍ക്കും വൈറസ് പകര്‍ന്നതെന്നാണ് പ്രാഥമിക സൂചന.
ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്. ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്‌സുമാണ്. മുംബൈയില്‍ ഒരു മലയാളി ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ 100ലേറെ മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിലവില്‍ മഹാരാഷ്ട്രയില്‍ കോവിഡ് രോഗം പിടിപെട്ടിട്ടുണ്ട്.