തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാര്‍ച്ച് 31 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

പ്രധാന നിര്‍ദേശങ്ങള്‍

*സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊവിഡ്. കാസര്‍കോട്ട് മാത്രം 19 പേര്‍ക്ക്്.
*383 പേര്‍ ആശുപത്രിയില്‍. 64,320 പേര്‍ നിരീക്ഷണത്തില്‍.
*ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം.
*വിദേശത്തുനിന്ന് വരുന്നവര്‍ പ്രത്യേക ഐസൊലേഷനില്‍. അവര്‍ കൃത്യമായ വിവരമറിയിക്കണം.
*മൈക്രോഫിനാന്‍സ് അടക്കം വീടുകളിലെത്തി പണം പിരിക്കുന്നതിന് നിരോധനം.
*സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനിയും ജീവനക്കാരുടെ എണ്ണം കുറയ്ക്കും.
*ആള്‍ക്കൂട്ടം അനുവദിക്കില്ല. വേണമെങ്കില്‍ നിരോധനാജ്ഞ
*സംസ്ഥാനാതിര്‍ത്തി അടച്ചിടും.
*ഹോട്ടലുകള്‍, റസ്റ്ററന്റ്് അടച്ചിടും, ഹോം ഡെലിവറി മാത്രം.
*മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുഴുസമയവും പ്രവര്‍ത്തിക്കാം.
*പൊതുഗതാഗതം നിര്‍ത്തും. സ്വകാര്യ വാവനങ്ങള്‍ അനിവദിക്കും, പരിശോധന കര്‍ശനമാക്കും.
**ബിവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കും.
കുടിവെള്ളം ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ മുടങ്ങില്ല.
*എല്ലാ ജില്ലകളിലും കൊവിഡ് ആശുപത്രി.
*കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കും.
*ബാങ്കുകള്‍ രണ്ടുമണി വരെ മാത്രം പ്രവര്‍ത്തിക്കും.
*നിയന്ത്രണങ്ങള്‍ ഇന്നുരാത്രി മുതല്‍.
*റിസര്‍വ്വ് ബാങ്കിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി