UnlockMedia | Kerala's Best News Portal

എച്ച്.സി.യുവില്‍ ദലിത് ഇടത് ആദിവാസി സഖ്യം; എ.ബി.വിക്ക് കനത്ത തിരിച്ചടി

ഹൈദരാബാദ്: ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ദലിത് ഇടത് ആദിവാസി സഖ്യത്തിനു മിന്നും ജയം. എസ്.എഫ്.ഐ, അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.എസ്.എ), ഡി.എസ്.യു (ദലിത് സ്റ്റുഡന്റസ് യൂണിയന്‍), ടി.എസ്.എഫ് (ട്രൈബല്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍) സഖ്യമാണ് എ.ബി.വി.പിയെ പരാജയപ്പെടുത്തി വിജയത്തേരിലേറിയത്.

വോട്ടുകളുടെ ഭൂരിഭാഗവും എണ്ണിക്കഴിഞ്ഞപ്പോള്‍ എല്ലാ സീറ്റുകളിലും ദലിത് ഇടത് ആദിവാസി സഖ്യമാണ് മുന്നിട്ടു നില്‍ക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും എ.ബി.വി.പിക്കായിരുന്നു വിജയം. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറിമറിഞ്ഞ് ദലിത് ഇടത് ആദിവാസി സഖ്യം വിജയക്കൊടി പാറിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്.എഫ്.ഐയുടെ അഭിഷേക് നന്ദനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി എം. ശ്രീചരണും ലീഡ് ചെയ്യുകയാണ്. ഇവിടെ രണ്ടാം സ്ഥാനത്ത് എ.ബി.വി.പിയാണ്. ജനറല്‍ സെക്രട്ടറിയായി മത്സരിച്ച ഗോപി സ്വാമി 1694 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ജോയിന്റ് സെക്രട്ടറിയായി റാത്തോഡ് പ്രദീപിന് 1730 കളുടെ ലീഡാണുള്ളത്. കള്‍ച്ചറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച പ്രിയങ്ക 1562 വോട്ടുകള്‍ക്ക് വിജയം ഉറപ്പിച്ചു.

Exit mobile version