ഡൽഹി: ഡൽഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധിക്കുന്നവരെ ബലമായി ഒഴിപ്പിക്കാൻ പൊലീസിന്റെ ശ്രമം. ഏതു സമയവും പ്രക്ഷുബ്ധമായേക്കാവുന്ന അന്തരീക്ഷത്തിലൂടെയാണ് ഈ രാത്രി കഴിഞ്ഞുപോകുന്നത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനൊപ്പം ഈ രാത്രിയിലും ഡൽഹിയുടെ തെരുവിൽ പതിനായിരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
എന്നാൽ അത്ര ശുഭകരമല്ലാത്ത വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഡൽഹി ജുമാ മസ്ജിദിനു നേരെ പൊലീസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ഡൽഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധക്കാർ ശാന്തരാണെങ്കിലും പൊലിസ് അതിക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് മുന്നറിയിപ്പ് നൽകിയതായും അറിയുന്നു. എന്നാൽ പ്രദേശത്ത് ദേശീയ മാധ്യമങ്ങളൊന്നും ഇല്ലാത്തത് ഭീതി വർധിപ്പിക്കുകയാണ്.