കോഴിക്കോട്: പപ്പായ ഫിലിംസിന്റെ ബാനറിൽ സക്കരിയ്യ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഹലാൽ ലൗ സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഇന്ദ്രജിത്ത് സുകുമാരനും കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രശസ്തയായ ഗ്രെയ്സ് ആന്റണിയും ഒന്നിച്ച് നിൽക്കുന്ന പാട്ടുസീനിന്റെ ഗെറ്റപ്പിലാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.
ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പെരാരിയും സക്കരിയ്യ മുഹമ്മദും ചേർന്നാണ് രചിച്ചിരിക്കുന്നത്. ഷഹബാസ് അമനും ബിജിലാലും സംഗീതമൊരുക്കുന്ന ചിത്രത്തിന് അജയ് മേനോനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോജു ജോർജ്, ഷറഫുദീൻ, എന്നിവർ പ്രധാന വേഷങ്ങളിടുന്നുണ്ട്.
കഴിഞ്ഞ നവംബറിലാണ് ചിത്രീകരണം ആരംഭിച്ചത്.