ഹൈദരാബാദ്: കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. എ.ബി.വി.പി സഖ്യം ഭരിക്കുന്ന വിദ്യാര്‍ഥി യൂനിയന്‍ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റു മുന്നണികള്‍. എം.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സഖ്യം, എസ്.എഫ്.ഐ, അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്, ദലിത് സ്റ്റുഡന്‍സ് യൂനിയന്‍, ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന് എന്നിവരടങ്ങുന്ന സഖ്യം, ഒ.ബി.സി.എഫ്, എ.ബി.വി.പി, എസ്.എല്‍.വി.ഡി സഖ്യം, ബി.എസ്.എഫ് എന്നീ മുന്നണികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
എം.എസ്.എഫിനു വേണ്ടി മുഹമ്മദ് ഷമീം പ്രസിഡന്റ് പാനലിലേക്കും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ജിയാദ് ഹുസൈന് വൈസ് പ്രസിഡന്റ് പാനലിലേക്കുമാണ് മത്സരിക്കുന്നത്. അഭിഷേക് നന്ദന് (എസ്.എഫ്.ഐ), ഗോപി സ്വാമി (എ.എസ്.എ) എന്നിവരാണ് എ.എസ്.എ, എസ്.എഫ്.ഐ, ഡി.എസ്.യു, ടി.എസ്.എഫ് വിശാല സഖ്യത്തിലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികള്‍.