കോഴിക്കോട്: സമകാലിക ഇന്ത്യയുടെ നെറികേടുകൾക്കെതിരേ പ്രതികരിച്ച് ‘ ഇന്ത്യൻ റുപ്പി’ ഹ്രസ്വചിത്രം. ഗാന്ധിയൻ ആദർശങ്ങൾ വികലമാക്കുന്ന ഭരണകൂട-ഉദ്യോസ്ഥരുടെ ഇരകളെ തുറന്നു കാട്ടുന്നതാണ് ചിത്രം. ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന പ്രിവ്യു ഷോയിൽ നിരവധി പേർ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകരായ നവാസ് പൂനൂർ, എ. സജീവൻ, സിനിമാ സംവിധായകൻ വിനീഷ് മില്ലേനിയം, ചലച്ചിത്ര താരം പ്രദീപ് ബാലൻ മുഖ്യാതിഥികളായി.
എം അർജുന്റെ കഥക്ക് ഹാഷിം സക്കീർ നീലാടനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്.
പത്ത് മിനുട്ട് ദൈർഘ്യമുള്ള ചിത്രം അഹിംസ, സ്വാതന്ത്ര്യം, ജീവിതം തുടങ്ങിയ ഗാന്ധിയൻ തലങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്.
ലിധീഷ്, രാസിൻ, രാഹുൽ റഹിം, എൻ. നവാസ്, നജീബ് ഇർഫാൻ, ഫാസിമുഹമ്മദ്, ആശിഖ്, സൂരജ്, ഗിരീഷ് പാലാരി, മുഹമ്മദ് അൻവർ എന്നിവരാണ് അണിയറ പ്രവർത്തകർ.