ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെയും മകന്‍ കാര്‍ത്തികിനെയും മറ്റു 11 പേര്‍ക്കെതിരേയും കുറ്റപത്രം സമര്‍പ്പിച്ചു. സി.ബി.ഐയാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം തിങ്കളാഴ്ച പരിഗണിക്കും. ഇരുവര്‍ക്കുമൊപ്പം പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരെയും സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന് ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.2017 മേയ് 15 ഒന്നാം യുപിഎയുടെ കാലത്ത് ഐ.എന്‍.എക്‌സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയില്‍ സി.ബി.ഐ. കേസെടുത്തു.
2007ല്‍ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവത്തില്‍ അന്നത്തെ ധനമന്ത്രി ചിദംബരം വഴിവിട്ട സഹായം നല്‍കിയെന്നുമാണ് കേസ്.