ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ ജാമിഅയിൽ വിദ്യാർത്ഥിക്കുനേരെ വെടിവയ്പ്പ്. ഇന്ന് ഉച്ചയ്ക്കാണ് സി.എ.എ അനുകൂല മുദ്രാവാക്യവുമായി എത്തിയയാൾ വിദ്യാർത്ഥിക്കു നേരെ പരസ്യമായി വെടിയുതിർത്തത്. കൈക്ക് പരുക്കേറ്റ ശദാബ് എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് ജാമിഅ ഗേറ്റിൽ നിന്ന് രാജ്ഗട്ടിലേക്ക് വിദ്യാർഥികൾ ലോംഗ് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു. ലോംഗ് മാർച്ച് ആരംഭിക്കുന്നതിനിടെയാണ് അജ്ഞാതൻ സി.എ.എ അനുകൂല മുദ്രാവാക്യങ്ങളുമായി വെടിയുതിർത്തത്. വെടിയുതിർക്കുന്ന ആളുടെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് വിവരം.
BCFF5867-EA53-4C7D-980A-EB170FE4EFF6