UnlockMedia | Kerala's Best News Portal

പൗരത്വനിയമത്തിനെതിരേ പ്രതിഷേധിച്ച കമല്‍ സി നജ്മലും മകളും അറസ്റ്റില്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ മഴവില്‍ പ്രതിരോധവുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ച എഴുത്തുകാരനും ആക്ടിവിസ്റ്റുമായി കമല്‍ സി നജ്മലിനെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ എട്ടുമണിയോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം സാറ്റാച്യു ജംഗ്ഷന്‍ സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു പ്രതിഷേധം.

കുരിശില്‍ പൗരത്വത്തിന്റ പേരില്‍ തൂക്കിലേറ്റപ്പെട്ട അവസ്ഥയില്‍ തൂങ്ങിക്കിടന്നായിരുന്നു കമല്‍ സി നജ്മല്‍ പ്രതിഷേധിച്ചത്. കൂടെ അദ്ദേഹത്തിന്റെ മകളുമുണ്ടായിരുന്നു. നിരവധി സംഘടനകളാണ് മഴവില്‍ പ്രതിരോധത്തിനു ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നത്.

Exit mobile version