UnlockMedia | Kerala's Best News Portal

മാവോയിസ്റ്റ് വേട്ട; മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് കാനം

തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടുന്ന കാര്യത്തില്‍ സി.പി.ഐയുടെ മുന്‍ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഗളി സംഭവത്തില്‍ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കാനം പറഞ്ഞു. വനത്തിനുള്ളില്‍ നടന്നതിന്റെ വിശദവിവരങ്ങള്‍ അറിയേണ്ടതുണ്ട്. നടന്നത് എന്താണെന്ന് കൃത്യമായി അറിയില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ അവഗണിക്കാനാവില്ലെന്നും ഉന്മൂലനം ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നുമാണ് കാനം രാജേന്ദ്രന്‍ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. ഈ നിലപാടില്‍ മാറ്റമില്ലെന്നാണ് അഗളി സംഭവത്തിന്റെ പശ്ചാത്തലത്തിലും കാനം വ്യക്തമാക്കിയിരിക്കുന്നത്.

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് കൊലപ്പെടുത്തിയത് കേന്ദ്ര ഫണ്ട് തട്ടാനാണെന്നും കാനം നേരത്തെ ആരോപിച്ചിരുന്നു. തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ട് തട്ടാന്‍ ഐപിഎസ് സംഘം പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന് വരുത്താനാണ് ശ്രമെന്നും കാനം ആരോപിച്ചിരുന്നു.

Exit mobile version