UnlockMedia | Kerala's Best News Portal

വൃക്കരോഗികളോട് സര്‍ക്കാര്‍ കാരുണ്യം കാട്ടണം: രമേശ് ചെന്നിത്തല

dwd

as

തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തിവച്ചത് വൃക്കരോഗികളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. കാരുണ്യപദ്ധതി ഇല്ലാതായതോടെ ലഭിച്ചുകൊണ്ടിരുന്ന സൗകര്യവും മുറിച്ചുമാറ്റപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹായത്തോടെ നടപ്പാക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ ആനുകൂല്യങ്ങള്‍ നിഷേധിച്ചത് രോഗികള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ഹീമോഫീലിയ രോഗികള്‍ക്ക് മരുന്ന് വിതരണം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കുമ്പോഴും പലയിടത്തും മുടങ്ങിയതായി ഞാന്‍ കണ്ട രോഗികള്‍ പരാതിപ്പെടുന്നു-രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പറഞ്ഞു.

അവയവങ്ങള്‍ പകുത്തു നല്‍കുന്ന മഹാമനസ്‌കരായ വ്യക്തികള്‍ക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയും നിര്‍ത്തലാക്കി. കാരുണ്യ ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനായും സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മാറ്റിവച്ച പദ്ധതിയായിരുന്നു കാരുണ്യ ബനവലന്റ് ഫണ്ട്.
കാരുണ്യാ ലോട്ടറി ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പാവപ്പെട്ട രോഗികള്‍ വഴിയാധാരമായിരിക്കുകയാണ്. ഓരോ ദിവസവും തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന ഈ രോഗികളെ സര്‍ക്കാര്‍ കൂടുതല്‍ ദുരിതത്തിലാഴ്ത്തരുത്-രമേശ് ചെന്നിത്തല പറഞ്ഞു.

പൂര്‍ണരൂപം വായിക്കാം:

ആദിവാസികള്‍ ഉള്‍പ്പെടെ കേരളത്തിലെ നിരവധി വൃക്കരോഗികള്‍ക്കും #ഹീമോഫീലിയ, കാന്‍സര്‍ പോലെയുള്ള രോഗം കൊണ്ട് വലയുന്നവര്‍ക്കും ആശ്വാസമായിരുന്നു #കാരുണ്യബെനവലന്റ് ഫണ്ട്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന സഹായം വിലമതിക്കാനാവാത്ത ഒന്നായിരുന്നു. #വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ലഭിച്ചിരുന്ന ആനുകൂല്യം സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ ആശുപത്രികളില്‍ കൂടി കാരുണ്യ വഴി നല്‍കിയിരുന്നു.ഇതോടെ രോഗികള്‍ക്ക് മികച്ച ചികിത്സാ സൗകര്യവും ലഭിച്ചു തുടങ്ങി.

#ഇല്ലാതായതോടെ ഈ സൗകര്യവും മുറിച്ചുമാറ്റപ്പെട്ടു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹായത്തോടെ നടപ്പാക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ ആനുകൂല്യങ്ങള്‍ നിഷേധിച്ചത് രോഗികള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ഹീമോഫീലിയ രോഗികള്‍ക്ക് മരുന്ന് വിതരണം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കുമ്പോഴും പലയിടത്തും മുടങ്ങിയതായി ഞാന്‍ കണ്ട രോഗികള്‍ പരാതിപ്പെടുന്നു. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടവരാണ്. തുടര്‍ചികിത്സ പ്രകാരമുള്ള മരുന്ന് വിതരണം പലയിടങ്ങളിലും മുടങ്ങിയിരിക്കുകയാണെന്ന് കിഡ്‌നി മാറ്റിവച്ചവരുടെ സംഘടനയായ പോര്‍ഫ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം നേരില്‍ കണ്ടു വിഷമം അറിയിച്ചിരുന്നു. അവയവങ്ങള്‍ പകുത്തു നല്‍കുന്ന മഹാമനസ്‌കരായ വ്യക്തികള്‍ക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയും നിര്‍ത്തലാക്കി. കാരുണ്യ ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനായും സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മാറ്റിവച്ച പദ്ധതിയായിരുന്നു കാരുണ്യ ബനവലന്റ് ഫണ്ട്.

കാരുണ്യാ ലോട്ടറി ഇപ്പോഴും തുടരുന്നുണ്ടെങ്കിലും പാവപ്പെട്ട രോഗികള്‍ വഴിയാധാരമായിരിക്കുകയാണ്.തുടര്‍ ചികിത്സയ്ക്ക് ഒരു സംവിധാനവും പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കാണുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണം. ഓരോ ദിവസവും തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന ഈ രോഗികളെ സര്‍ക്കാര്‍ കൂടുതല്‍ ദുരിതത്തിലാഴ്ത്തരുത്.

 

 

 

 

Exit mobile version