തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചു. അരൂരില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന് ജനവിധി തേടും.
കോന്നിയില്‍ മോഹന്‍ രാജും എറണാകുളത്ത് ടി.ജെ വിനോദും വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍ കുമാറും മത്സരിക്കും.
നേരത്തെ മഞ്ചേശ്വരത്ത് എം.സി കമറുദ്ദീനെ സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗ് നിര്‍ത്തിയിരുന്നു.
അതേസമയം അരൂരില്‍ ഈഴവ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യത്തെ പിന്തള്ളിയാണ് ഷാനിമോള്‍ ഉസ്മാന് മത്സരരംഗത്തെത്തിയത്. ജില്ലാ പ്രസിഡന്റ് എം. ലിജുവിനെ പരിഗണിച്ചിരുന്നെങ്കിലും താല്പര്യമില്ലെന്നു കാണിച്ച് പിന്‍വാങ്ങുകയായിരുന്നു.