തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിളര്‍ന്നെന്ന് ജോസ്. കെ. മാണി വിഭാഗം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ കത്തയച്ചു. ജോസ് കെ മാണി ഉള്‍പ്പെടെ നാലു പേരാണ് കത്തില്‍ ഒപ്പുവെച്ചത്. ഒക്ടോബര്‍ 10ന് അയച്ച കത്തില്‍ ജോസ് കെ മാണി, തോമസ് ചാഴികാടന്‍, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജന്‍ എന്നിവരാണ് ഒപ്പുവെച്ചിരിക്കുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പി.ജെ ജോസഫിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
യഥാര്‍ഥ കേരള കോണ്‍ഗ്രസ് തങ്ങളാണെന്നും രണ്ടില ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കമ്മീഷന് കത്ത് നല്‍കിയിരിക്കുന്നത്. നേരത്തെ കെ.എം മാണിയുടെ മരണ ശേഷം സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നുവെന്ന് ജോസ് കെ. മാണി വിഭാഗം കത്തില്‍ പറയുന്നു. എന്നാല്‍ കമ്മിറ്റി കൂടിയിരുന്നില്ല.
ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിക്ക് സമാന്തരമായി യോഗം കൂടി തന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇരുന്നൂറിലധികം അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടായിരുന്നുവെന്നും കത്തില്‍ പറയുന്നു. കമ്മിറ്റിയംഗങ്ങളുടെ പിന്തുണയുണ്ടെന്നും രണ്ടില ചിഹ്നം അനുവദിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ ജോസ് കെ മാണി വിഭാഗം പറയുന്നു.